ന്യൂഡല്‍ഹി: ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ സൗദി അറേബ്യയിലെത്തി.
മുന്‍ ഊര്‍ജമന്ത്രി ഖാലിദ് അല്‍ഫാലിഹ്, പുതുതായി നിയമിതനായ ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഊര്‍ജമേഖലയില്‍ നേരത്തെ നിശ്ചയിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി ഊര്‍ജ മന്ത്രി അറിയിച്ചു.