ഇന്ത്യയുടെ ടാങ്ക് വേധ നിയന്ത്രണ മിസൈല്‍ ‘ധ്രുവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു

ഒഡിഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ നിയന്ത്രണ മിസൈല്‍ ‘ധ്രുവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപുരിലാണ് ധ്രുവാസ്ത്ര വിജയകരമായി പരീക്ഷിച്ചത്. ഹെലികോപ്ടറില്‍നിന്ന് ശത്രു ടാങ്കുകളെ ലക്ഷ്യമാക്കി തൊടുത്തുവിടാവുന്ന ധ്രുവാസ്ത്ര ഈ ഇനത്തിലെ ലോകത്തെതന്നെ അത്യാധുനികമായ ടാങ്ക് വേധ മിസൈലാണ്.

പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡി.ആര്‍.ഡി.ഒ) മിസൈല്‍ വികസിപ്പിച്ചത്.ജൂലൈ 15, 16 തീയതികളിലായി മൂന്നു തവണയാണ് മിസൈല്‍ പരീക്ഷിച്ചത്. മൂന്ന് പരീക്ഷണങ്ങളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. നിലവില്‍ സേനയുടെ ഭാഗമായ നാഗ് മിസൈലിന്റെ ഹെലികോപ്ടര്‍ രൂപമാണ് ധ്രുവാസ്ത്ര.

Top