ഉടന്‍ യുക്രൈന്‍ വിടണം; വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

ഡൽഹി: റഷ്യ നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചിരിക്കേ, ഇന്ത്യൻ പൗരൻമാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം . റഷ്യ-യുക്രൈൻ സംഘർഷം മൂലം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം.

യുക്രൈനിലേക്കുള്ള യാത്ര ഇന്ത്യക്കാർ നിർത്തിവെക്കണം. വിദ്യാർഥികൾ അടക്കം യുക്രൈനിൽ ഇപ്പോഴുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിർദേശം വന്നത്. യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടു.

Top