india australia one day match : india won by 75 runs

ബംഗളൂരു: രണ്ടാം ടെസ്റ്റില്‍ ഓസീസിനെതിരെ 75 റണ്‍സിന് ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഒപ്പമെത്തി.

ഇന്ത്യയുടെ അവിശ്വസ്‌നീയമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ വിജയം ഒരുക്കിയത്. 101/4 എന്ന നിലയില്‍ നിന്നുമാണ് ഓസീസ് 112ന് പുറത്തായ്. 28 റണ്‍സ് നേടിയ നായകന്‍ സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം 24 റണ്‍സ് നേടി. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് നാലാം ദിനം 112 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്റെ മാരകസ്‌പെല്ലാണ് ഓസീസിനെ തൂത്തെറിഞ്ഞത്. ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ചേതേശ്വര്‍ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എല്‍.രാഹുല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡാണ് കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞുനിര്‍ത്തിയത്.

213/4 എന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് 52 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. അടുത്ത പന്തില്‍ കരുണ്‍ നായരെ പൂജ്യത്തിന് പുറത്താക്കി.അശ്വിന്‍ (4), ഉമേഷ് യാദവ് (1) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. സാഹ-ഇഷാന്ത് ശര്‍മ സഖ്യം അവസാന വിക്കറ്റില്‍ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പൂജാരരഹാനെ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 189, രണ്ടാം ഇന്നിംഗ്‌സ് 274. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 276, രണ്ടാം ഇന്നിംഗ്‌സ് 112.

Top