ബ്രിസ്ബണ്‍: ഒന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 17 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സ് നേടി. ഡെക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
24 പന്തില്‍ നാല് സിക്‌സറുകള്‍ ഉള്‍പ്പടെ 46 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഓസീസ് പ്രകടനത്തിനു മുന്നില്‍ നിന്നത്. ക്രിസ് ലിന്‍ (37), മാര്‍ക്കസ് സ്റ്റോയിനസ് (പുറത്താകാതെ 33), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (27) എന്നിവരും തിളങ്ങി. മാക്‌സ്വെല്‍-സ്റ്റോയിനസ് സഖ്യം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴയെത്തിയത്.
16.1 ഓവര്‍ എത്തിയപ്പോഴേയ്ക്കും മഴയെത്തി. പിന്നെ മഴ മാറിയതോടെ മത്സരം 17 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. സ്റ്റോയിനസ്-മാക്‌സ്വെല്‍ സഖ്യം 78 റണ്‍സ് അതിവേഗം നേടിയതാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.