ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍; ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യ231 ണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 230 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ആദ്യമായി കളിയ്ക്കാനെത്തിയ യൂസ്വേന്ദ്ര ചഹാലിന്റെ ആറു വിക്കറ്റാണ് ഓസിസിനെ തകര്‍ത്തത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത് .രണ്ടാം തവണയാണ് ചഹാല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

ഷോണ്‍ മാര്‍ഷിനെയും ഉസ്മാന്‍ ഖവാജയെയും നാല് പന്തുകള്‍ക്കിടെ വീഴ്ത്തിയാണ് ചഹാല്‍ ഓസ്‌ട്രേലിയയ്ക്ക് പ്രഹരമേല്‍പ്പിച്ച് തുടങ്ങിയത്. 100/2 എന്ന നിലയില്‍ നിന്ന് 101/4 എന്ന നിലയിലേക്ക് വീണ ഓസ്‌ട്രേലിയ പിന്നീട് കരകയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ മികവില്‍ 200 കടന്നുവെങ്കിലും 48.4 ഓവറില്‍ ടീം 230 റണ്‍സിനു ഓള്‍ഔട്ട് ആയി. ചഹാല്‍ നല്‍കിയ പ്രഹരങ്ങളില്‍ ആടിയുലഞ്ഞ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ കുതിപ്പ് നഷ്ടപ്പെടുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 45 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്
ജൈ റിച്ചാര്‍ഡ്‌സണ്‍ കൂട്ടുകെട്ടാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്. 16 റണ്‍സ് നേടിയ റിച്ചാര്‍ഡ്‌സണെയും പുറത്താക്കിയത് ചഹാലായിരുന്നു.

മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടിയ ശേഷമാണ് മാര്‍ഷും ഖവാജയും മടങ്ങിയത്. മാര്‍ഷ് 39 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖവാജ 34 റണ്‍സാണ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ഇന്നിംഗ്‌സ് ആണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസ്‌ട്രേലിയയെ രക്ഷിച്ചത്. ഗ്ലെന്‍ മാക്‌സ്വെല്‍ 19 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും അധിക സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങുകയായിരുന്നു.

Top