ഏഷ്യന്‍ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ കൂടി

ഷ്യന്‍ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ കൂടി. വനിതകളുടെ തുഴച്ചില്‍ മത്സരത്തില്‍ കെഎല്‍2 കാനോ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രാചി യാദവ് സ്വര്‍ണം കരസ്ഥമാക്കി. ചൈനയെ മറികടന്നാണ് ഇന്ത്യ ഇന്നലെ സ്വര്‍ണം സ്വന്തമാക്കിയത്. 54.962 സെക്കന്‍ഡാണ് പ്രാചിയുടെ സമയം. നേരത്തെ വനിതകളുടെ വിഎല്‍ 2 വില്‍ വെള്ളിമെഡലും പ്രാചി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മികച്ച ഫോമിലുള്ള പ്രാചി നേരത്തെ പാരാലിമ്പിക്സ് ലോകകപ്പില്‍ രാജ്യത്തിന് വേണ്ടി വെങ്കലം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്സിലേക്ക് പ്രാചിക്ക് യോഗ്യത നേടാനായി.

പുരുഷ വിഭാഗത്തില്‍ മനീഷ് കൗരവാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ സ്വന്തമാക്കിയത്. കെഎല്‍ 3 കനോയില്‍ 44.605 സെക്കന്‍ഡില്‍ വെങ്കല മെഡല്‍ ആണ് മനീഷ് സ്വന്തമാക്കിയത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ മനീഷിന്റെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ മെഡലാണിത്.

Top