ഇം​ഗ്ലണ്ടിനെ 66 റൺസിന് തകർത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ഇന്ത്യ

പൂണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇം​ഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇം​ഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.

അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും കെ.എല്‍.രാഹുലിന്റെയും വിരാട് കോലിയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ശിഖർ ധവാൻ മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇം​ഗ്ലണ്ടിനായി ബെയർസ്റ്റോയും (66 പന്തിൽ 94) ജെയ്സണ്‍ റോയും (35 പന്തില്‍ 46) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി പ്രഹരിച്ച ഇരുവരും വെറും 14.2 ഓവറില്‍ 135 റണ്‍സാണ് നേടിയത്.പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തി. ഈ വിക്കറ്റ് കളിയുടെ ഗതിമാറ്റി.

പ്രസിദ്ധിനും ശ്രാദുലിനും പുറമെ ഭുവനേശ്വർ കുമാർ രണ്ടും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു.25ാം ഓവറില്‍ നായകന്‍ ഒയിന്‍ മോര്‍ഗനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെയും പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകള്‍ നേടി.

Top