കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ ഇന്ത്യക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റങ്ങിനിറങ്ങിയ ലങ്കക്ക് 87 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ചാഹലിന്റെ ബോളിങ്ങാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ 17 റണ്‍സും ലോകേഷ് രാഹുല്‍(61) ശ്രേയസ് അയ്യര്‍(24) എന്നിവരാണ് പുറത്തായത്. എം.എസ് ധോണി( 22 പന്തില്‍ 39) മനീഷ് പാണ്ഡെ(18 പന്തില്‍ 32) എന്നിവര്‍ പുറത്താകാതെ നിന്നു.
ലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
ട്വന്റി 20യില്‍ 1500 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു രോഹിത് ശര്‍മ്മയുടെ പുറത്താകല്‍. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ വിരാട് കോഹ്ലിക്കൊപ്പം 1500 ക്ലബ്ബില്‍ രോഹിത് ശര്‍മയും ഇടംപിടിച്ചു.