600 റണ്‍സ്; ലങ്കയെ അടിച്ച് തകര്‍ത്ത് കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ

ഗാലെ: ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 600 റണ്‍സിന് അവസാനിച്ചു.

അരങ്ങേറ്റക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധശതകവും, 30 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത സമിയുടെയും, പത്തു പന്തില്‍ നിന്നും 11 റണ്‍സെടുത്ത ഉമേഷ് യാദവിന്റെയും റണ്‍വേട്ടയാണ് ഉച്ചഭക്ഷണത്തിന് ശേഷം കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ അനായാസം നയിച്ചത്.

ഉച്ചഭക്ഷണത്തിന് കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 503 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 153 റണ്‍ നേടിയ പുജാരയെയാണ് ആദ്യം നഷ്ടമായത്.

57 റണ്‍സെടുത്ത് രഹാനയും പുറത്തായി, ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ആര്‍ അശ്വിന്‍ 47 റണ്‍ സ്വന്തമാക്കി. കൂടാതെ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ 16 റണ്‍സ് എടുത്തു.

ആദ്യ സെഷനില്‍ കേവലം 104 റണ്‍ മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഉച്ചക്ക് ശേഷമുള്ള സെഷനില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ തേരോട്ടമാണ് കണ്ടത്.

600 റണ്‍സ് എന്ന ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ ആതിഥേയര്‍ക്കൊരു വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

Top