വാഷിംഗ്‌ടൺ : രാജ്യ തലസ്ഥാനം കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ വലയുമ്പോള്‍ അതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് രാജ്യത്തെ ഓരോ പൗരന്മാരും ചിന്തിക്കണം.
വികസനം മാത്രമല്ല നമ്മുടെ ലക്ഷ്യം,അതിലുപരി ഈ ഭൂമിയെ സംരക്ഷിക്കണമെന്നതാണ് നമ്മുടെ ഉത്തരവാദിത്യം. ആ ഉത്തരവാദിത്യം നാം നിർവഹിക്കാത്തതിനാലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്.
രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യയാണ് ഒന്നാമത് എന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു.
2007 മുതൽ ഇന്ത്യയിൽ വായു മലിനീകരണത്തിന് കാരണമായ സൾഫർ ഡയോക്സൈഡിന്റെ അളവ് 50% വർദ്ധിച്ചപ്പോൾ അയൽ രാജ്യമായ ചൈനയിൽ അത് ചൈന 75 ശതമാനമായി കുറയുകയാണുണ്ടായത്.
ഇന്ത്യ മലിനീകരണം നിയന്ത്രിക്കുന്നതിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് ഉത്പാദകർ ഉണ്ടാവുമെങ്കിൽ അത് ഇന്ത്യയാകുമെന്ന് കണ്ടെത്തിയത് അമേരിക്കയിലെ മേരിലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനമാണ്.
ആസിഡ് മഴയ്ക്കും, പല ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളും കാരണമാകുന്ന സൾഫർ ഡൈ ഓക്സൈഡ് വൈദ്യുതിക്കായി കൽക്കരി കത്തിച്ചാലാണ് ഉണ്ടാകുന്നത്.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കുന്നതിനെക്കാൾ ചൈന സൾഫർ ഡൈ ഓക്സൈഡിന്റെ നിയന്ത്രണം നടപ്പിലാക്കുന്നു. ചൈനയിൽ സൾഫർ ഡൈ ഓക്സൈഡിന്റെ അളവ് കുറയുന്നത് പ്രതീക്ഷകൾക്കുമപ്പുറമാണെന്ന് ഗവേഷക ശാസ്ത്രജ്ഞൻ പറഞ്ഞു.
ചൈനയും ഇന്ത്യയും ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉപഭോക്താക്കളാണ്. സാധാരണയായി മൂന്ന് ശതമാനത്തിൽ കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലും കൽക്കരി ഊർജ്ജ പ്ലാന്റുകളിൽ നിന്നും , കൽക്കരി കത്തിക്കൽ ഫാക്ടറികളിൽ നിന്നുമാണ് സൾഫർ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നത്.
ബെയ്‌ജിങ് മലിനീകരണത്തിൽ ബുദ്ധിമുട്ടിയിരുന്നത് കൽക്കരി കത്തിച്ചെടുക്കുന്ന ഫാക്ടറികളും വൈദ്യുത പ്ലാന്റുകളും ഒരു പോലെ പ്രവർത്തിച്ചിരുന്നതിനാലാണ്.
2000ത്തോടെ മലിനീകരണം നടത്തുന്നവർക്ക് പിഴയും, എമിഷൻ റിഡക്ഷൻ ലക്ഷ്യമാക്കി പരിധി കുറയ്ക്കുക തുടങ്ങിയ നയങ്ങൾ നടപ്പാക്കാൻ ചൈന തുടങ്ങി.
ഇപ്പോഴത്തെ പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചൈന നടത്തിയ പദ്ധതികൾ എല്ലാം പ്രയോജനപ്പെട്ടുവെന്ന് മനസിലാക്കാൻ സാധിയ്ക്കും.
ചൈനയിൽ കൽക്കരി ഉപയോഗം 50 ശതമാനവും വൈദ്യുതി ഉൽപ്പാദനം 100 ശതമാനവും വർദ്ധിച്ചുവെങ്കിലും സൾഫർ ഡയോക്സൈഡിന്റെ അളവ് കുറഞ്ഞു.
സൾഫർ ഡൈ ഓക്സൈഡിന്റെ അളവിൽ ചൈനയിൽ 75% ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, മറ്റ് ശാസ്ത്രജ്ഞരുടെ സമീപകാല പഠനങ്ങൾ കാണിക്കുന്നത് രാജ്യത്തിന്റെ വായുനിലവാരം മോശമാണെന്നും ഗണ്യമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്നുമാണ്.
എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ ദശകത്തിൽ സൾഫർ ഡൈ ഓക്സൈഡ് 50 ശതമാനം വർധിച്ചു. എന്നിട്ടും 2012 ൽ രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഊർജ്ജ പ്ലാന്റ് ഇന്ത്യ സ്ഥാപിച്ചു.
ചൈന നടത്തുന്നത് പോലെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും , ഇന്ത്യയിൽ വൈദ്യുതിയുടെ ആവശ്യം വർധിച്ചുവരുന്നതിനാലാണ് ഈ പ്രശ്നങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇരു രാജ്യങ്ങളിലെയും സൾഫർ ഡൈ ഓക്സൈഡിന്റെ അളവ് കണ്ടെത്തുന്നതിന് ഗവേഷകർ രണ്ട് മാർഗങ്ങളാണ് തിരഞ്ഞെടുത്തത്.
1. ഒന്നാമതായി ഫാക്ടറികളുടെയും,പവർ പ്ലാന്റുകളുടെയും,ഓട്ടോമൊബൈലുകളുടെയും മറ്റും പ്രവർത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സൾഫർ ഡൈ ഓക്സൈഡിന്റെ അളവ് കണ്ടത്തുക.
2. രണ്ടാമതായി നാസയുടെ ഓര ഉപഗ്രഹത്തിൽ ഓസോൺ മോണിറ്ററിംഗ് ഇൻസ്ട്രുമെന്റ് (OMI) ഉപയോഗിച്ച് സൾഫർ ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളെ കണ്ടത്തുക.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഇന്ത്യ നേരിടാൻ പോകുന്ന വലിയൊരു മഹാവിപത്തിന്റെ ഉദാഹരണം മാത്രമാണ്.
റിപ്പോർട്ട് : രേഷ്മ പി.എം