ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സ്‌കോഡ്ലന്‍ഡിനെ പരാജയപ്പെടുത്തി. രമണ്‍ദീപ് സിംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ഇന്ത്യ വിജയിച്ചത്.
കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ സ്‌കോഡ്ലന്‍ഡ് ഒരു ഗോളിനു മുന്നിലെത്തിയതായിരുന്നു. ക്യാപ്റ്റന്‍ ക്രിസ് ഗ്രാസിക്കായിരുന്നു ഗോള്‍ നേടിയത്.
എന്നാല്‍ രമണ്‍ദീപ് സിംഗിലൂടെ ഇന്ത്യ തിരിച്ചടിച്ചു. 31, 34-ാം മിനിറ്റുകളില്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആകാശ് ദീപ് സിംഗ് 40-ാം മിനിറ്റിലും ഹര്‍മന്‍പ്രീത് സിംഗ് 42-ാം മിനിറ്റിലും പട്ടിക തികച്ചു.