india behind the terrorist activities in Pakistan ; Pakistan’s army chief

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ അസ്ഥിരതയ്ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാക് സൈനിക മേധാവി ഖമര്‍ ബജ്വ.

ഇന്ത്യയാണ് പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്നും പാകിസ്ഥാന്റെ ഭീകരവിരുദ്ധ നീക്കങ്ങളെ ഇത് തടസപ്പെടുത്തുന്നതായും ഖമര്‍ ബജ്വ കുറ്റപ്പെടുത്തി.

കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇന്ത്യ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുന്നത്. മറ്റൊരുതരത്തില്‍ ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ പാക് നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നുവെന്നും ഖമര്‍ ബജ്വ പറഞ്ഞു.

പാകിസ്ഥാനിലെയും പ്രദേശങ്ങളിലെയും ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇതില്‍ ഇന്ത്യയുടെ പങ്കിനെ സംബന്ധിച്ചും പാകിസ്ഥാനു ബോധ്യമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍ക്ക് പാക് സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

പാകിസ്ഥാന്‍ നടത്തുന്ന ഭീകരവിരുദ്ധ നീക്കങ്ങളെ തകര്‍ക്കുന്നതിനായി ഇന്ത്യ നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കു തെളിവാണ് ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ അറസ്റ്റെന്നും പാക് സൈനിക മേധാവി വ്യക്തമാക്കി.

Top