മെല്‍ബണ്‍: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ബിസിനസ്സുകാരന് വിജയം.
പില്‍ബറ സീറ്റില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ കെവിന്‍ മിഷേലാണ് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ നാഷണല്‍സ് പാര്‍ട്ടിയുടെ ബ്രണ്ടന്‍ ഗ്രില്‍സിനെതിരെ 13.7 ശതമാനം ഭൂരിപക്ഷത്തോടെ ആണ് മിഷേല്‍ ജയിച്ചത്.
ഇന്ത്യയില്‍ ജനിച്ച മിഷേല്‍ 27 വര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. 2001ല്‍ പില്‍ബറയിലേക്ക് മിഷേല്‍ താമസം മാറിയത്.