വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്റെ ആധൂനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്ക.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്‍കൈയെടുക്കുമ്പോള്‍ അതിന് ഒപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്കാകുമെന്നു പറഞ്ഞ ടില്ലേഴ്‌സണ്‍ അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ഉടച്ചുവാര്‍ക്കലുകള്‍ അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യ ഇപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന് കോടികളുടെ സഹായം നല്‍കുന്നുണ്ടെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുത്തന്‍ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടില്ലേഴ്‌സണ്‍ അഫ്ഗാന്‍ ആധൂനിക വത്കരണത്തിലെ ഇന്ത്യന്‍ പങ്കിനേക്കുറിച്ച് സൂചിപ്പിച്ചത്.