ന്യൂഡല്‍ഹി: ദീപാവലി പ്രമേയമാക്കി ഇന്ത്യയും കാനഡയും സംയുക്തമായി തപാല്‍ സ്റ്റാമ്പ് ഇറക്കുന്നു.
ഇന്ത്യയും കാനഡയും കാലങ്ങളായി ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്, കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ വലിയ സാന്നിധ്യം പരിഗണിച്ചാണ് തപാല്‍ സ്റ്റാമ്പിന് ദീപാവലി പ്രമേയമായി തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് രാജ്യങ്ങളിലേയും തപാല്‍ വകുപ്പുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ദീപാവലി പ്രമേയമാക്കി രണ്ട് സെറ്റ് സ്റ്റാമ്പുകളാവും സെപ്തംബര്‍ 21ന് പുറത്തിറക്കുക.