വിശാഖപട്ടണം:ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് 216 റണ്‍സിന്റെ വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി.
95 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
82 പന്തില്‍ 12 ഫോറുകളും മൂന്നു സിക്‌സറും ഉള്‍പ്പെടെ റണ്‍സെടുത്ത തരംഗയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
സമരവിക്രമ 57 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 42 റണ്‍സെടുത്തു പുറത്തുപോയി.
രണ്ട് വിക്കറ്റിന് 136 എന്ന നിലയിലാണ് ലങ്കന്‍ ബാറ്റിംഗ് തകര്‍ന്നത്.
ചാഹലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ലങ്കയെ ബാറ്റിങ്ങില്‍ നിന്ന് മടക്കിയത്. പാണ്ഡ്യ രണ്ടും ഭൂംറയും ഭുവനേശ്വറും ഓരോ വിക്കറ്റും വീഴ്ത്തി.