ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും. ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയിൽ നിന്ന് ആണ് ഇന്ത്യയും ചൈനയും സൈനികരെ പിൻവലിയ്ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് നടപടി.

2020ന് മുൻപുള്ള സ്ഥാനത്തേയ്ക്ക് പിന്മാറും എന്നാണ് ചൈനീസ് നൽകിയിരിക്കുന്ന വാഗ്ദാനം . 2020ൽ അതിർത്തിയിൽ വിവിധ ഇടങ്ങളിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികൾ ശക്തമാക്കിയത്. ഗാൽവാൻ താഴ് വരയിൽ ഇരു സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ രക്തരൂക്ഷിതമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ കാരണമായി. തുടർന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാൻഡർ തല ചർച്ചകൾ നടന്നത്.

പതിനാറാം തവണ നടന്ന ചർച്ചയുടെ ധാരണപ്രകാരമാണ് ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ജൂലൈ 17നാണ് ചർച്ച നടന്നത്.

Top