ഇന്ത്യയിലേക്കുളള ഓക്സിജൻ കോൺസെൻട്രേറ്റർ ഇറക്കുമതി തടഞ്ഞ്‌ ചൈന

ബെയ്ജിങ്: കടുത്ത ഓക്സിജൻ, വെൻ്റിലേറ്റര്‍ ക്ഷാമം നേരിടുന്ന ഇന്ത്യയിലേയ്ക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനിടെ ഇന്ത്യക്കെതിരെ ചൈനയുടെ നീക്കം. ഇന്ത്യയിലേയ്ക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വെക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഷ്വാൻ എയര്‍ലെൻസിൻ്റെ തീരുമാനം. ഇതോടെ വാക്സിൻ, മരുന്നു നിര്‍മാണത്തിനും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും ആവശ്യമായ സാമഗ്രികളുടെ ഒഴുക്കാണ് തടസ്സപ്പെടുക. കൊവിഡ് 19 സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഇരട്ടത്താപ്പ്.

ചൈനയിലെ ഷിയാൻ നഗരത്തിൽ നിന്ന് ഡൽഹി ഉള്‍പ്പെടെ ആറു നഗരങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയാണെന്നാണ് സിഷ്വാൻ എയര്‍ലൈൻസിൻ്റെ ഉപകമ്പനിയായ സിഷ്വാൻ ച്വാൻഹാങ് സെയിൽസ് ഏജൻ്റുമാരെ അറിയിച്ചത്. ചൈനയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിക്കാൻ ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ നടപടി.

Top