അതിര്‍ത്തിയില്‍ പ്രകോപനവുമായി ചൈന; കൂടുതല്‍ സൈന്യത്തെ വിന്യസിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി ചൈന. കൂടുതല്‍ സൈന്യത്തെ അധികമായി എത്തിച്ചാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ചുഷുല്‍ മേഖലയില്‍ 5000 സൈനികരെ ചൈന വിന്യസിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫിംഗര്‍ നാലില്‍ ചൈനയുടെ സൈന്യം അതിര്‍ത്തിക്ക് മീറ്ററുകള്‍ മാത്രം അകലെയെന്നും റിപ്പോര്‍ട്ട്.

അതേസമയം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് കരസേന അറിയിച്ചു. നിലവില്‍ അതിര്‍ത്തിയില്‍ ബ്രിഗേഡ്തല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 

Top