ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളില്‍ കൂടിയേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. നയതന്ത്ര തലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പൂര്‍ണബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങളെ താന്‍ വില കുറച്ച് കാണുന്നില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ എന്താണോ സംഭവിക്കുന്നത് അത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

Top