ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; നിര്‍ണായക ചര്‍ച്ച ഇന്ന്

ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. കോര്‍ കമാന്‍ഡര്‍ തല സൈനിക ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയിലെ ചുഷൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ മലയാളിയായ ലഫ്റ്റന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഇന്ത്യന്‍ സംഘത്തെ നയിക്കും. ലേ ആസ്ഥാനമായ 14-ാം കോറിന്റെ മേധാവിയാണ് മേനോന്‍.

ഇതിന് മുന്‍പ് നടന്ന ഏഴ് ചര്‍ച്ചകളിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. ഇരുപക്ഷത്തെയും സൈനിക പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ചര്‍ച്ച ഇന്നും പരാജയപ്പെട്ടാല്‍ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികര്‍ക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിക്കേണ്ടി വരും.

Top