വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറത്തറിയുന്നതിനെക്കാള്‍ മോശമാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്നും ട്രംപ് പറഞ്ഞു. സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു. നേരത്തേയും ഇന്ത്യ-ചൈന പ്രശ്നത്തില്‍ ഇടപെടാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇരുരാജ്യങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.