ഗല്‍വാനിലെ ഇന്ത്യ ചൈന സംഘർഷം: ദൃശ്യങ്ങൾ പുറത്തു വിട്ട് ചൈന

ന്യൂഡൽഹി:  ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ  ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. സംഘർഷത്തിൽ 5 സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്.റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്. ചൈനീസ് ഭാഗത്ത് നിരവധി ആൾനാശമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചൈന തയാറായിരുന്നില്ല.

ഗൽവാന്‍ താഴ്‌വരയിലെ സംഘർഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും ചൈന നിഷേധിച്ചിരുന്നു.

Top