ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച അടുത്തയാഴ്ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവുമായുള്ള കമാര്‍ഡര്‍തല ചര്‍ച്ചകള്‍ അടുത്തയാഴ്ച നടത്തും. കിഴക്കന്‍ ലഡാക്കില്‍ നാലു മാസമായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാനും പട്ടാളത്തെ പിന്‍വലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്‌കോവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.

Top