ഇന്ത്യ-ചൈന സംഘര്‍ഷം: ഏഴാം ചര്‍ച്ചയും പരാജയം

 

ന്ത്യയും ചൈനയുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഉന്നത സേനാതലത്തില്‍ നടത്തിയ ഏഴാം ചര്‍ച്ചയും വിഫലമായി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

സംഘര്‍ഷം പരിഹരിക്കാന്‍ ചൈന തയ്യാറാകാത്ത സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. ഇക്കുറി ശൈത്യക്കാലത്ത് സേനാംഗങ്ങളെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കുന്ന പതിവ് ഉണ്ടാവില്ല. പകരം ശൈത്യ മാസങ്ങളിലേക്കു സൈനികര്‍ക്ക് ആവശ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ സജ്ജമാക്കി.

അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും മിസൈലുകളും സജ്ജമാക്കി. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങള്‍ക്കു പുറമേ അടുത്തിടെ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ വിമാനങ്ങളും അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളെ അതിര്‍ത്തിയിലേക്ക് അയച്ചിട്ടുണ്ട്. ചൈനയും ഇതേരീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Top