ദോക്ലാമില്‍ ചൈന നടത്തുന്നത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന്. . .

വാഷിങ്ടണ്‍: ഇന്ത്യ-ചൈന തര്‍ക്ക പ്രദേശമായ ദോക്ലാമില്‍ ചൈന നടത്തുന്നത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍.

ദോക്ലാമില്‍ ചൈന രഹസ്യമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള വിവരങ്ങളും പുറത്തെത്തിയത്

ഇത് സംബന്ധിച്ച് എത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 23 നാണ് ചൈന ഇവിടെ നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. ചൈനീസ് സൈന്യത്തിന്റെ യാതുങ് ഫോര്‍വേര്‍ഡ് മിലിട്ടറി ബേസിലേക്ക് 12 കിലോമീറ്റര്‍ നീളത്തില്‍ ദോക്ലാമില്‍ നിന്ന് റോഡ് നിര്‍മ്മിക്കുന്നതായാണ് വിവരങ്ങള്‍ പുറത്തെത്തിയത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന എട്ട് വലിയ വാഹനങ്ങളും അഞ്ച് താല്‍ക്കാലിക ഷെഡ്ഡുകളും നിര്‍മ്മാണം നടക്കുന്ന മെരുഗ് ലാ എന്ന സ്ഥലത്തുണ്ട്. മാത്രമല്ല സൈന്യത്തിനും തൊഴിലാളികള്‍ക്കുമായി 90 ടെന്റുകളും സാധനങ്ങള്‍ കൊണ്ടുപോകാനായി 30 വലിയ വാഹനങ്ങളും ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top