അഹമ്മദാബാദ്: ഇന്ത്യന്‍ സംസ്‌കാരത്തെ മനസിലാക്കുവാന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു കൂട്ടം ചൈനീസ് വിദ്യാര്‍ത്ഥികള്‍. അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ചൈനീസ് വിദ്യാര്‍ത്ഥികളാണ് ഇന്ത്യന്‍ സംസ്‌കാരത്തെ മനസ്സിലാക്കാനും, സ്വീകരിക്കാനും യോഗയും ഒപ്പം തന്നെ ഹിന്ദിയും പഠിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഹിന്ദി പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം മുതലാണ് ഇവര്‍ യോഗാ പഠനം ആരംഭിച്ചത്.
ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണെന്നും, രാജ്യത്തിന് വേഗത്തില്‍ വളരാനുള്ള കഴിവുണ്ടെന്നുമാണ്
വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ബിസിനസ് ബന്ധങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുകയും ഇന്ത്യന്‍ സംസ്‌കാരത്തെ ദത്തെടുക്കുകയും, ഇന്ത്യക്കാരോട് ആരോഗ്യകരമായ ബന്ധം വികസിപ്പിക്കുകയും, യോഗയും പ്രാദേശിക ഭാഷകളും പഠിക്കുകയുമൊക്കെ ചെയ്യുന്നതിലെ സന്തോഷം അറിയിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഡോ.അവ്‌ദേഹെഷ് ഝാ.