രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 525 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 525 പോസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്ത് ബാധിതരുടെ എണ്ണം 3072 ആയി. ഇതില്‍ 2,784 പേര്‍ നിലവില്‍ ചികിത്സയിലാണ്. 213 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് മരണത്തിനു കീഴടങ്ങിയെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ ശനിയാഴ്ച 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരം കടന്നു. ആകെ 60,378 പേരാണ് മരിച്ചത്. 11,33,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും സ്പെയിനിലുമാണ് മരണം ഏറ്റവും കൂടുതല്‍. ഇറ്റലിയില്‍ ഇതുവരെ 14,681 പേര്‍ മരിച്ചു. സ്പെയിനില്‍ 11,744 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

24 മണിക്കൂറിനിടെ സ്പെയിനില്‍ 809 പേരാണ് മരിച്ചത്. 2,77,607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 7,406 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 6,507 പേരും ബ്രിട്ടനില്‍ 4,313 പേരും മരിച്ചു. ബ്രിട്ടനില്‍ ഇന്നു മാത്രം 708 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടെ 3,735 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ മരണസംഖ്യ 3,452 ആയി.

Top