ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63,000ത്തിലേക്ക്. ശനിയാഴ്ച 3,277 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 62,939 ആയി. 24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികളാണ് വര്‍ധിച്ചത്.
കോവിഡ് മൂലം രാജ്യത്ത് 2,109 പേരുടെ ജീവനാണ് പൊലിഞ്ഞത്. 24 മണിക്കൂറിനിടെ 128 പേരാണ് മരണപ്പെട്ടത്. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 19,375 പേര്‍ രോഗവിമുക്തരായി.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. 1165 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 20,228 ആയി. 779 പേരാണ് സംസ്ഥാനത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ ഇന്നലെ 25 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതുള്ള സംസ്ഥാനം ഗുജറാത്താണ്. 7,796 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 472 പേരാണ്
ഇവിടെ മരിച്ചത്.
ഡല്‍ഹിയില്‍ 6,542 പേര്‍ക്കും തമിഴ്നാട്ടില്‍ 6,535 പേര്‍ക്കും രാജസ്ഥാനില്‍ 3,708 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.