ഇന്ത്യയിലെ കൊവിഡ് വ്യാപനം; ഹൃദയഭേദകമെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന തലവൻ. ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് കേസുകളിലും മരണസംഖ്യയിലുമുണ്ടാകുന്ന റെക്കോർഡ് വർധനവിനെക്കുറിച്ച് സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രയേസസ് രാജ്യത്തെ സ്ഥിതി ഹൃദയഭേദകമാണെന്ന് പറഞ്ഞത്.

ലോകാരോഗ്യസംഘടന തങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിർണായക ഉപകരണങ്ങൾ നൽകുന്നുണ്ടെന്നും ടെഡ്രോസ് അദാനോം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ലബോറട്ടറി സപ്ലൈകൾ തുടങ്ങിയവ ഡബ്ല്യുഎച്ച്ഒ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top