രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കോവിഡ് 19 ; 582 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം 30000 ലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 29,429 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 9,36,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 582 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 24,309 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 3,19,840 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 5,92,032 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665. മരണം 10,695. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,07,963 പേര്‍. ഡല്‍ഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,346. മരണം 3,446. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 18,664പേര്‍.

തമിഴ്‌നാട്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 147,324. മരണം 2,099. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 47,915പേര്‍.

ഗുജറാത്ത്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,637. മരണം 2,069. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 11,065 പേര്‍.

Top