ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 834 പേര്‍ മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍ രോഗമുക്തി നേടി. 46,091 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.
ഓഗസ്റ്റ് 11 വരെ 2,60,15,297സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.