ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 24,897 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ വന്‍ വര്‍ധനവ്. 24,897 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. നിലവില്‍ 2,69,789 പേര്‍ ചികിത്സയിലുണ്ട്. 4,76,978 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. മഹാരാഷ്ട്രയില്‍ 2,23,724 ആളുകളിലാണ് ഇതുവരെ രോഗം ബാധിച്ചത്. 1,23,192 പേര്‍ രോഗമുക്തരായി. 9,448 പേര്‍ ഇതുവരെ മരിച്ചു. മുംബൈ, താനെ. പുണെ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ രോഗം ബാധിച്ചത്.

തമിഴ്നാട്ടില്‍ ഇതുവരെ 1,22,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേര്‍ രോഗമുക്തരായി. 1,700 ആളുകള്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ ഇതുവരെ മരിച്ചു.

Top