ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.
കോവിഡ് മൂലമുള്ള മരണം 40,000 കടന്നു. ഒറ്റദിവസം കൊണ്ട് 904 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ രോഗബാധയെ തുടര്‍ന്നുള്ള മരണം 40,699 ആയി ഉയര്‍ന്നു. 2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
എന്നാല്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.