ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 541 പേര് മരണമടഞ്ഞു.
കഴിഞ്ഞ ദിവസത്തേതിലും 11 ശതമാനം വര്‍ധനയാണ് പ്രതിദിന രോഗബാധിതരില്‍ രേഖപ്പെടുത്തിയത്. പ്രതിദിന ടി പി ആര് 2.61% ആയി. 24 മണിക്കൂറിനിടെ 82, 988 പേര് ആശുപത്രി വിട്ടതോടെ രോഗമുക്തി നിര്ക്ക് 97. 94 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 174. 24 കോടി ആയി.