രാജ്യത്ത് കോവിഡ് കുറയുന്നു; ടിപിആര്‍ രണ്ടിലും താഴെ

ഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്. രോഗസ്ഥിരീകരണ നിരക്ക് രണ്ടില്‍ താഴെയെത്തി . 60,298 പേരാണ് ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 2,53,739. ആകെ മരണം ഇതുവരെ 5,11,,230. ഇന്നലെ 325 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലും ആശ്വാസം

സംസ്ഥാനത്ത് ഇന്നലെ 7780 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

 

Top