രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്, രോഗമുക്തി നിരക്ക് ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 26,041 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 276 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസത്തെതിലും 8 ശതമാനം കുറവാണ് പ്രതിദിന കേസുകളില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയായത് രാജ്യത്ത് ആശ്വാസ കണക്കായി. രോഗമുക്തി നിരക്ക് 97.78% ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തര്‍ 3,29,31,972 ആയി.

38,18,362 വാക്സിന്‍ ഡോസുകളാണ് 24 മണിക്കൂറിനുള്ളില്‍ നല്‍കിയത്. ഇതോടെ ആകെ വാക്സിനേഷന്‍ 86.01 കോടിയായി. 22,69,42,725 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു.

Top