ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 311 മരണങ്ങളും സ്ഥിരീകരിച്ചു. 28,718 പേര്‍ രോഗമുക്തരായി. 2,77,020 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,37,39,980 ആയി.
ആകെ മരണസംഖ്യ 4,48,062 ആണ്. ഇതുവരെ 3,30,14,898 പേരാണ് രോഗമുക്തരായത്.
ഇന്നലെ 65,34,306 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഇതുവരെ 88,34,70,578 ഡോസുകളാണ് വിതരണം ചെയ്തത്.
ഇന്നലെ 15,06,254 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 56,89,56,439 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അറിയിച്ചു.