രാജ്യത്ത് 24,354 പുതിയ കോവിഡ് കേസുകള്‍, 234 മരണം കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 24,354 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 234 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,48,573 ആയി. 25,455 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,30,68,599. രോഗമുക്തി നിരക്ക് 97.86%.

നിലവില്‍ 2,73,889 പേരാണ് ചികിത്സയിലുള്ളത്. 197 ദിവസത്തിനിടയിലെ ഏറ്റവും കുറവാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%) കഴിഞ്ഞ 99 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.70%) 33 ദിവസമായി 3 ശതമാനത്തില്‍ താഴെയായി തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top