ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 180 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്.
26,718 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്.
ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ഇതുവരെ 90,79,32,861 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.