രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ

 

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് തൊണ്ണൂറായിരത്തില്‍ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക്. പ്രതിവാര കേസുകളില്‍ 45% കുറവ് വന്നിട്ടുണ്ട്.

കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ മുഴുവന്‍ ജീവനക്കാരും നേരിട്ട് ഹാജരാകണം.

 

Top