രാജ്യത്ത് കോവിഡ് കേസുകള്‍ 37,000 കടന്നു ! 24 മണിക്കൂറിനുള്ളില്‍ 71 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 37,336 ആയി. 24 മണിക്കൂറിനുള്ളില്‍ 2,293 കേസുകളും 71 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1218 ആയി. 26,167 സജീവ കേസുകളാണ് രാജ്യത്തുള്ളത്. എന്നാല്‍ ആശ്വാസകരമായി 9950 പേര്‍ രോഗമുക്തി നേടി.

അതേസമയം, മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാത്രം 11506 കേസുകളുണ്ട്. 1879 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 485 പേര്‍ മരിച്ചു. എന്നാല്‍ ഗുജറാത്തില്‍ 4721 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 735 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 236 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 3738, മധ്യപ്രദേശില്‍ 2719 ,രാജസ്ഥാനില്‍ 2666, തമിഴ്‌നാട്ടില്‍ 2526 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍.

Top