ഇന്ത്യയിലെ ഐഫോൺ ഉത്പാദനം പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം. ഫോക്സ്കോണിൻെറ പ്ലാൻറുകളിലെ ഉത്പാദനം ആണ് പ്രതിസന്ധി നേരിടുന്നത്. ജീവനക്കാരിൽ അധികം പേര്‍ക്കും കൊവിഡ് ബാധിച്ചത് ഐഫോൺ ഉത്പാദനം ഇടിയാൻ കാരണമായിരുന്നു. രാജ്യാന്തര തലത്തിലും കൊവിഡ് പ്രതിസന്ധി മൊബൈൽ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ കൊറോണ വൈറസ് വ്യാപനം തമിഴ്നാടിനെയും സാരമായി ബാധിച്ചതിനാൽ ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാൻറിലെ ഉത്പാദനം പ്രതിസന്ധിയിൽ ആവുകയായിരുന്നു. വൈറസ് പടരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു