ഇന്ത്യ അടിച്ച് കേറി ; ഒന്നാം ഇന്നിങ്‌സ് 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തു

indian-team

കൊളംബോ: കൊളംബോ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

ആദ്യ സെഷനില്‍ പുജാരയെയും രഹാനയെയും നഷ്ടമായ ഇന്ത്യ 98 റണ്‍സാണ് കണ്ടെത്തിയത്. 133 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

പിന്നീടെത്തിയ അശ്വിനുമൊത്ത് രഹാനെ 50 റണ്‍ സഖ്യം പടുത്തുയര്‍ത്തി. 132 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി പുഷ്പകുമാര കന്നി ടെസ്റ്റ് വിക്കറ്റ് നേടി.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍ എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

ഉച്ചഭക്ഷണം കഴിഞ്ഞ് അധികം വൈകാതെ അര്‍ധശതകം നേടിയ അശ്വിനെ ഹെറാത്ത് ക്ലീന്‍ ബൗള്‍ ചെയ്തു. സിക്‌സറിലൂടെ അമ്പതിലേക്ക് കടന്ന് തൊട്ടടുത്ത പന്തിലായിരുന്നു അശ്വിന്റെ മടക്കം.

തുടര്‍ന്നെത്തിയ പാണ്ഡ്യ ചെറിയ് ഇന്നിങ്‌സിന് ശേഷം കളം വിട്ടു.

85 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെ 70 റണ്‍സുമായി ജഡേജ അജയ്യനായി നിന്നു.

Top