ബംഗളൂരു: ബംഗളൂരുവില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 313 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഓസ്‌ട്രേലിയ 21 റണ്‍സിന് വിജയിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 334-5 (50), ഇന്ത്യ: 313-8 (50).
തോല്‍വിയോടെ തുടര്‍ച്ചയായ പത്ത് ഏകദിന വിജയമെന്ന നേട്ടം ഇന്ത്യക്ക് നഷ്ടമായി. പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ (3-1) ആദ്യ വിജയമാണിത്.