ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, 2-1 ന് മൗറീഷ്യസിനെ പരാജയപ്പെടുത്തി ഇന്ത്യ

മുംബൈ: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെ ഇന്ത്യയ്ക്ക് വിജയം.

മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. എ.എഫ്.സി കപ്പില്‍ കളിക്കുന്നതിനായി ബംഗളൂരു എഫ്.സി ടീമിനോടൊപ്പമുള്ള ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ പ്രതിരോധ നിര താരം സന്ദേശ് ജിങ്കാനാണ് ഇന്ത്യയെ നയിച്ചത്.

ഇന്ത്യയെയും മൗറീഷ്യസിനെയും കൂടാതെ സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. മൗറീഷ്യസും(160) സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസും(125) ഇന്ത്യയെക്കാള്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണ്.

ഏഷ്യാകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ സെപ്തംബര്‍ അഞ്ചിന് മക്കാവുവിനെ നേരിടുന്നതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നതാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലൂടെ ലക്ഷ്യമിടുന്നത്.

Top