ബെംഗളൂരു: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച രണ്ട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) ലേ സെക്ടറില്‍ വിന്യസിച്ച് ഇന്ത്യ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ ലേ സെക്ടറില്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ ഇന്ത്യ ചൈന തീരുമാനിച്ചത്.
വ്യോമസേനയുടെ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഹ്രസ്വസമയത്തെ അറിയിപ്പിലാണു ഹെലികോപ്റ്റര്‍ തയാറാക്കിയതെന്ന് എച്ച്എഎല്‍ അറിയിച്ചു. ‘ഇന്ത്യന്‍ സായുധ സേനയുടെ പ്രത്യേകവും സവിശേഷവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എച്ച്എഎല്‍ രൂപകല്‍പന ചെയ്തു വികസിപ്പിച്ച ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്രമണ ഹെലികോപ്റ്ററാണിത്.
ആത്മനിര്‍ഭര്‍ ഭാരത് നയത്തില്‍ എച്ച്എഎല്ലിന്റെ നിര്‍ണായക പങ്ക് പ്രതിഫലിപ്പിക്കുന്നതാണിത്.’ എച്ച്എഎല്‍ സിഎംഡി ആര്‍.മാധവന്‍ പറഞ്ഞു. മേഖലയിലെ ഏറ്റവും ദുര്‍ഘടമായ ഹെലിപാഡുകളിലൊന്നില്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് പരീക്ഷിച്ചു വിജയിച്ചതാണെന്നും എച്ച്എഎല്‍ വ്യക്തമാക്കിയിരുന്നു.
അത്യാധുനിക സംവിധാനങ്ങളും കൃത്യതയാര്‍ന്ന ആയുധങ്ങളും ഉള്ള ശക്തമായ പ്ലാറ്റ്‌ഫോമാണ് എല്‍സിഎച്ച്. പൂര്‍ണമായ ഉത്തരവാദിത്ത മേഖലയിലും (എഒആര്‍) ഉയരങ്ങളിലും പ്രവര്‍ത്തിപ്പിക്കാം. വ്യത്യസ്ത സാഹചര്യങ്ങളിലും മതിയായ ആയുധങ്ങള്‍ വഹിക്കാനാകും. ചൂടുള്ളതും ഉയരം കൂടിയതുമായ പ്രദേശങ്ങളില്‍ അനുയോജ്യവുമാണ് എല്‍സിഎച്ച്.