ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയില്‍ റോഡ് ഷോയും, പ്രോപ്പര്‍ട്ടി ഷോയും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.
ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാണിക്കുന്നവര്‍ എന്ന നിലയിലാണ് ഈവര്‍ഷം ഇന്ത്യയിലെ മുംബൈ, ചൈനയിലെ ഷാങ്ഹായ്, റഷ്യയിലെ മോസ്‌കോ, യു.കെ.യിലെ ലണ്ടന്‍, എന്നീ നഗരങ്ങളില്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് പ്രോപ്പര്‍ട്ടി ഷോ ഒരുക്കുക.
ഓരോ വര്‍ഷവും 20 ബില്യന്‍ ദിര്‍ഹത്തിന്റെ( ഏതാണ്ട് 35,000 കോടി) റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ഇന്ത്യക്കാര്‍ ദുബായില്‍ നടത്തുന്നതെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ അറിയിച്ചു.
ദുബായിലെ സമാധാനവും സുരക്ഷിതത്വവും വിശ്വാസവുമാണ് പ്രധാനമായും ഇന്ത്യക്കാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. നികുതിയില്ല എന്നതും മുടക്കുന്ന പണത്തിന്റെ മൂല്യം തിരിച്ചു കിട്ടുന്നു എന്നതും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍ തന്നെയാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് പുതുക്കിയെടുക്കാവുന്ന വിസ ലഭ്യമാണെന്നതും കൂടുതല്‍ പേര്‍ ദുബായില്‍ നിക്ഷേപം നടത്തുന്നതിന് കാരണമാകുന്നുണ്ട്.