ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുമെന്ന് നോമുറ

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള ധനകാര്യ സേവന കമ്പനിയായ നോമുറ. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ രാജ്യം ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് നോമുറ പറയുന്നത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശരാശരി 7. 2 ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് നോമുറയുടെ നിഗമനം, ആദ്യ പകുതിയില്‍ 7. 8 ശതമാനം ജിഡിപി വളര്‍ച്ചയാണ് നോമുറ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-18) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ആയിരുന്നു. മാനുഫാക്ച്ചറിങ്, സേവന മേഖലകള്‍ മെച്ചപ്പെട്ടതും കാര്‍ഷിക മേഖലയില്‍ നിന്നുളള ഉല്‍പ്പാദനം രാജ്യത്ത് വര്‍ധിച്ചതും ജനുവരി മാര്‍ച്ച് ആദ്യ പാദത്തില്‍ ജിഡിപിയെ വലിയ തോതില്‍ ഉയര്‍ച്ചയിലേക്ക് നയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി തുടങ്ങിയ സമ്പദ്ഘടനയെ ശ്വാസം മുട്ടിക്കുന്ന ഘടകങ്ങളെ വരുതിയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഉയരുന്ന ഇന്ധനവില സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാവുമെന്നും, വ്യാവസായിക വളര്‍ച്ച 4.4 ശതമാനമാവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്.

Top